അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് പുതിയ ഭവനനയം പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് അബൂദബി എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹൗസ് റെൻറ് അലവൻസ് ലഭിക്കണമെങ്കിൽ അവർ അബുദബി എമിറേറ്റ് പരിധിയിൽ താമസിക്കണം. സ്വദേശികളും വിദേശികളുമായ ജീവനക്കാർക്ക് അവരുടെ തൊഴിൽ ഗ്രേഡിനെ ആശ്രയിച്ചാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

അബൂദബിയിൽ താമസിക്കുന്ന ഇമറാത്തി ജീവനക്കാർക്ക് അവരുടെ തൊഴിൽ ഗ്രേഡിന് അനുസൃതമായുള്ള മുഴുവൻ എച്ച്.ആർ.എ അലവൻസും ലഭിക്കും. അബൂദബിയിൽ വീട് വാടകക്ക് എടുക്കുന്ന ഇമറാത്തികൾക്കും വിദേശ ജീവനക്കാർക്കും തൊഴിൽ ഗ്രേഡ് അനുസരിച്ചുള്ള മുഴുവൻ എച്ച്.ആർ.എയും ലഭിക്കും. അബൂദബി എമിറേറ്റിലെ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അലവൻസും യോഗ്യരായ ജീവനക്കാർക്ക് ലഭിക്കുമെന്ന് അബൂദബി മാധ്യമ ഓഫീസ് അറിയിച്ചു.

ജീവനക്കാർക്ക് അവരുടെ ജീവിത സാഹചര്യം ക്രമീകരിക്കാൻ ആവശ്യമായ സമയം നൽകുന്നതിെൻറ ഭാഗമായി ഒരു വർഷത്തിനുശേഷമാവും പുതിയ നയം പ്രാബല്യത്തിലാവുകയെന്നും അബൂദബി മീഡിയ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here