വൈറസിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒന്‍പത് ആഴ്ചകള്‍ കഴിഞ്ഞതോടെ ന്യൂജഴ്‌സി ശാന്തമായി തുടങ്ങുന്നതിന്റെ ആദ്യ സൂചനകള്‍ പ്രകടമാവുന്നു. മരണനിരക്കിനേക്കാള്‍ കൂടുതല്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗികളില്‍ വര്‍ധനവ്. ഇന്നലെ ഫലം വന്നതില്‍ 2,651 പോസിറ്റീവ് കേസുകള്‍ ഉണ്ടായപ്പോള്‍ സംസ്ഥാനത്തൊട്ടാകെ 311 മരണങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചു.

ഇതുവരെയാകെ 121,190 കേസുകളും 7,538 മരണങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊറോണ വൈറസ് രോഗികളില്‍ 1,724 പേര്‍ ഗുരുതര അല്ലെങ്കില്‍ തീവ്രപരിചരണത്തിലാണ്. 1,286 പേര്‍ വെന്റിലേറ്ററുകളിലാണെന്നും സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജൂഡിത്ത് പെര്‍സില്ലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here