പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ല്‍ അ​ജ്​​മാ​നി​ലെ പെ​യ്​​ഡ് പാ​ര്‍ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കും. അ​ജ്​​മാ​നി​ലെ വി​വി​ധ പെ​യ്​​ഡ്​ പാ​ര്‍ക്കി​ങ് മേ​ഖ​ല​യി​ലാ​ണ് പു​തി​യ കാ​മ​റ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ജ്​​മാ​ന്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ കാ​മ​റ​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​മി​റേ​റ്റി​ലെ ആ​യി​ര​ത്തി​ലേ​റെ പെ​യ്​​ഡ് പാ​ര്‍ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ലാ​ണ് സ്മാ​ർ​ട്ട് കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്താ​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തു​വ​രെ പ്ര​ത്യേ​കം ആ​ളു​ക​ളെ നി​യ​മി​ച്ച് ന​ട​ത്തി​യി​രു​ന്ന നി​രീ​ക്ഷ​ണം പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്താ​ല്‍ കാ​മ​റ​ക​ള്‍ നി​രീ​ക്ഷി​ക്കും.

അ​ജ്​​മാ​നി​ലെ പെ​യ്​​ഡ്​ പാ​ര്‍ക്കി​ങ് മേ​ഖ​ല​ക​ളി​ല്‍ ഇ​തി​നാ​യി സ്മാ​ര്‍ട്ട് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കും. കൂ​ടാ​തെ, സ്മാ​ര്‍ട്ട് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച വാ​ഹ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ എ​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​മി​റേ​റ്റ്‌, വാ​ഹ​ന​ത്തി​ന്‍റെ കാ​റ്റ​ഗ​റി, പാ​ര്‍ക്ക് ചെ​യ്യു​ന്ന സ​മ​യം, നി​റം, ന​മ്പ​ര്‍ എ​ന്നി​വ ഈ ​കാ​മ​റ ഒ​പ്പി​യെ​ടു​ക്കും. നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്ത് കൃ​ത്യ​മാ​യി പാ​ര്‍ക്കി​ങ് ചെ​യ്യു​ന്നു​ണ്ടോ, കൃ​ത്യ​മാ​യി പ​ണം അ​ട​ക്കു​ന്നു​ണ്ടോ എ​ന്നി​വ ഈ ​കാ​മ​റ നി​രീ​ക്ഷി​ക്കും. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ പി​ഴ​യ​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here