ദുബായിലേക്കും ഷാർജയിലേക്കുമുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്. എയർ അറേബ്യയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ദുബായിലേക്കും ഷാർജയിലേക്കും പോകുന്ന യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി വിമാനത്താവളത്തിലേക്ക് ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന തുടരും.

അതേസമയം, യാത്രയ്ക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ്, ഷാർജ വിമാനത്താവളങ്ങളിലെത്തിയശേഷം പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ മാത്രം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി.

LEAVE A REPLY

Please enter your comment!
Please enter your name here