യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കു യാത്ര ചെയ്യുന്നതിന് ഇനി കോവിഡ്19 ആർടി പിസിആർ പരിശോധന വേണ്ട. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്കാണ് ഇൗ ഇളവെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. നിലവിൽ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ആർടി പിസിആർ പരിശോധന നിർബന്ധമായിരുന്നു.

വാക്സീൻ സ്വീകരിച്ച സർടിഫിക്കറ്റ് യാത്രക്കാർ എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്നും നിർദേശിച്ചു. കൂടാതെ, വാക്സീനെടുക്കാതെ യാത്ര ചെയ്യുന്നവര്‍ നിർബന്ധമായും യാത്രയ്ക്ക് 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർടിഫിക്കറ്റും ഹാജരാക്കണം. മറ്റു രാജ്യങ്ങൽ നിന്നെല്ലാം പിസിആർ പരിശോധന വേണ്ടെന്നു വച്ചിട്ടും യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ അതു തുടർന്നതിനെതിരെ പ്രവാസികളിൽ നിന്നു വ്യാപക പ്രതിഷേധം ഉയർന്നു വരികയായിരുന്നു. അതേസമയം, ഇന്ത്യയിൽ നിന്ന് അംഗീകൃത വാക്സീൻ 2 ‍ഡോസും എടുത്ത ശേഷം യുഎഇയിലേയ്ക്ക് എത്തുന്ന സന്ദർശക വീസക്കാർക്ക് പിസിആർ പരിശോധന വേണ്ടെന്നും തീരുമാനിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here