റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) റമസാനിലെ പണം നൽകിയുള്ള പാർക്കിങ്, പൊതുഗതാഗതങ്ങളുടെ സമയക്രമം എന്നിവ പ്രഖ്യാപിച്ചു. തിങ്കൾ മുതൽ ശനി വരെ എല്ലാ പാർക്കിങ് സ്ഥലങ്ങൾക്കും ഇനി പറയുന്ന രീതിയിൽ പാർക്കിങ് ഫീസ് ബാധകമാണ്: രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെയും രാത്രി എട്ടു മുതൽ അർധരാത്രി വരെയും. ടീകോം സോൺ പാർക്കിങ് (എഫ് കോഡ് ഉള്ളത്) രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും ഫീസ് അടക്കേണ്ടത്. ബഹുനില പാർക്കിങ് ആഴ്ചയിൽ ഏഴു ദിവസവും എല്ലാ സമയത്തും പ്രവർത്തിക്കും.

കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്റർ പ്രവർത്തന സമയം

റമസാനിൽ കസ്റ്റമേഴ്സ് ഹാപ്പിനസ് കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ മുതൽ 12 വരെയും പ്രവർത്തിക്കും.

ഉമ്മുറമൂലിലെ സ്മാർട് കസ്റ്റമർ ഹാപ്പിപ്പിസ് സെന്ററുകൾ, അൽ മനാറ, ദെയ്‌റ, അൽ ബർഷ, തവാർ, അൽ കഫാഫ്, ആർടിഎയുടെ ഹെഡ് ഓഫീസ് മുഴുവൻ സമയവും സാധാരണ പോലെ പ്രവർത്തിക്കുന്നതാണ്.

ദുബായ് മെട്രോ റെഡ് ലൈൻ സ്റ്റേഷനുകൾ

ദുബായ് മെട്രോ റെഡ് ലൈൻ സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന സമയം: തിങ്കൾ മുതൽ വ്യാഴം വരെ– രാവിലെ അഞ്ചു മുതൽ അർധരാത്രി വരെ. വെള്ളി പുലർച്ചെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒന്ന്, ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മുതൽ അർധരാത്രി വരെ. ഞായറാഴ്ച രാവിലെ എട്ടു മുതൽ അർധരാത്രി വരെ. ‌

ദുബായ് മെട്രോ ഗ്രീൻ ലൈൻ സ്റ്റേഷനുകൾ

തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ അഞ്ചു മുതൽ അര്‍ധരാത്രി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെ. ശനിയാഴ്ച പുലച്ചെ: അഞ്ചു മുതൽ അർധരാത്രി. ഞായറാഴ്ച രാവിലെ എട്ടു മുതൽ അർധരാത്രി.

പബ്ലിക് ബസ് പ്രധാന സ്റ്റേഷനുകൾ

ഗോൾഡ് സൂഖ് പുലര്‍ച്ചെ 4.30 -അടുത്ത ദിവസം പുലർച്ചെ 1.22. അൽ ഗുബൈബ പുലർച്ചെ 4.26 -അടുത്ത ദിവസം പുലർച്ചെ 12.57.

LEAVE A REPLY

Please enter your comment!
Please enter your name here