ലോക്ഡൗൺ മൂലം കേരളത്തിൽ അടച്ചിട്ട പള്ളികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, പ്രവര്‍ത്തനം സംബന്ധിച്ച്‌​ വിവിധ കമ്മിറ്റികള്‍ ചര്‍ച്ച തുടങ്ങി. അടുത്ത ദിവസം മുതല്‍ തുറക്കാനാവുമോ എന്നാണ്​ ​ആലോചന. അതേസമയം, നഗരങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുന്ന പള്ളികളും മറ്റും ഇപ്പോള്‍ തുറക്കുന്നതിൽ നിന്നും പിൻമാറിയിട്ടുണ്ട്. കല്‍പറ്റ വലിയ പള്ളി, സുല്‍ത്താന്‍ ബത്തേരി വലിയ പള്ളി എന്നിവ ഇപ്പോള്‍ തുറക്കില്ലെന്ന്​ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണിത്​. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ ഗ്രാമങ്ങളില്‍ പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ വിവിധ കമ്മിറ്റികള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനം കൈക്കൊള്ളും എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here