ജനീവ: കോവിഡ് 19 വ്യാപനത്തിൽ അമേരിക്കയുടെ ആരോപണങ്ങൾ വീണ്ടും തള്ളി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം. കോവിഡുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അമേരിക്കയിൽ നിന്നും മറച്ചുവെച്ചിട്ടില്ലെന്നും WHO മേധാവി വ്യക്തമാക്കി. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത് ആദ്യ ദിവസം മുതൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഈ വൈറസ് അപകടകാരിയാണെന്ന് ആദ്യ ദിവസം മുതൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.” – അദ്ദേഹത്തിന്റെ വാക്കുകൾ. ലോകാരോഗ്യ സംഘടനയുടെ ജനീവയിലെ ആസ്ഥാനത്ത് നടന്ന ബ്രീഫിങ്ങിനിടയിലാണ് ഡയറക്ടർ ജനറലിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here