ഇന്ന് ഒമാനിൽ ശനിയാഴ്​ച 36 പേർക്ക്​ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതർ 2483 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 22 പേർ വിദേശികളും 14 പേർ സ്വദേശികളുമാണ്​.

അസുഖം സുഖപ്പെട്ടവരുടെ എണ്ണം 495ൽ നിന്ന്​ 750 ആയി ഉയർന്നു. 1722 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. മലയാളിയടക്കം മസ്​കത്തിൽ ചികിത്സയിലിരുന്ന 11 പേർ മരണപ്പെടുകയും ചെയ്​തു. പുതിയ രോഗികളിൽ 22 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1769 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here