തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായ രണ്ടിൽ ഒന്ന് വയനാട്ടിലാണ്. ഒരു മാസത്തിൽ അധികമായി പോസിറ്റീവ് കേസൊന്നും വയനാട്ടിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതുവരെ ഗ്രീൻ സോണിലായിരുന്നു വയനാട്. ആ ചിത്രം മാറിപ്പോകുന്ന അവസ്ഥയുണ്ട്. കണ്ണൂരാണ് മറ്റൊരു പോസിറ്റീവ് കേസുള്ളത്. 8 പേർ രോഗമുക്തരായി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ടും കേസുകളാണ് നെഗറ്റീവ് ആയത്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേർ ഇപ്പോൾ ചികിത്സയിലാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here