ഒമാനില്‍ 212 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82743 ആയി. 149 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 77427 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ആറ്​ പേര്‍ കൂടി മരണപ്പെട്ടു. 557 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 49 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 425 പേരാണ്​ ആശുപത്രിയില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 153 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. വടക്കന്‍ ബാത്തിനയിലാണ്​ പുതിയ രോഗികള്‍ ഏറ്റവും കൂടുതലുള്ളത്​.

79 പുതി​യ രോഗികളില്‍ 49 പേരും സുഹാറിലാണ്​. ഖാബൂറയില്‍ ഒമ്ബത്​ പേര്‍ക്കും വൈറസ്​ ബാധ സ്​ഥിരീകരിച്ചു. മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ 55 പുതിയ രോഗികളാണ്​ ഉള്ളത്​. മസ്​കത്ത്​ വിലായത്തില്‍ 22, സീബില്‍ 20 എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ അവസ്​ഥ. ദാഖിലിയ,തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ 27 പേര്‍ക്ക്​ വീതവും ദോഫാറില്‍ 12 പേര്‍ക്കും പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here