best malayalam news portal in dubai

ഓമനിലേക്കെത്തുന്ന യാത്രക്കാരുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും ചില വിഭാഗങ്ങളെ ഒഴിവാക്കി. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് പുതിയ നിർദേശം വച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ, അന്തര്‍ദേശീയ സ്ഥാപനങ്ങളിലെ എല്ലാ അധ്യാപക ജീവനക്കാരെയും, അവരുടെ കുടുംബങ്ങളെയും ആണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

എന്നാല്‍ അവര്‍ ഇലക്ട്രോണിക് ബ്രേസ്‌ലൈറ്റ് ധരിച്ചുകൊണ്ട് വീടുകളില്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു . ഒമാനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here