ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്‌ടോബര്‍ ആദ്യവാരത്തില്‍ തുറക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായിരിക്കും സ്‌കൂളുകളില്‍ പ്രവേശനമുണ്ടാവുക.

ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ശിവകുമാര്‍ മാണിക്യം പറഞ്ഞു. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ കാമ്പസില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിബന്ധന ബാധകമായിരിക്കും.

കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള നീണ്ട 18 മാസത്തെ ഇടവേളക്കു ശേഷം സ്വദേശി സ്‌കൂളുകളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കും. ഉയര്‍ന്ന ക്ലാസുകള്‍ മാത്രമാണ് ഇന്നു തുറക്കുക. 12നും 17നുമിടയിലുള്ള രണ്ട് വാക്‌സിനും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും സ്‌കൂളുകളിലേക്കും പ്രവേശനം.

അതിനിടെ സ്‌കൂളുകളില്‍ ഞായറാഴ്ച അധ്യയനം പുനരാരംഭിക്കാനിരിക്കെ റോയല്‍ ഒമാന്‍ പൊലീസ് സുരക്ഷ മുന്നറിയിപ്പ് നല്‍കി. കോവിഡ് മുന്‍കരുതല്‍ നടപടികളെ കുറിച്ചും ഗതാഗത സുരക്ഷ നടപടികളെ കുറിച്ചും കെയര്‍ ടേക്കര്‍മാര്‍ കുട്ടികള്‍ക്ക് അവബോധം പകര്‍ന്നുനല്‍കണം. കുട്ടികള്‍ മാസ്‌ക്ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഒത്തുചേരലുകള്‍ ഒഴിവാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പോലിസ് നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here