മസ്​കത്ത്​: രാജ്യത്തെ വിദേശി സമൂഹത്തിനിടയിൽ കോവിഡ്​ പടരുന്നത്​ വെല്ലുവിളിയും ആശങ്കയുണർത്തുന്ന കാര്യമാണെന്നും​ ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. ചൊവ്വാഴ്​ച 40 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. മൊത്തം വൈറസ്​ ബാധിതരായ 371 പേരിൽ 152 വിദേശികളാണുള്ളതെന്ന്​ ഡോ. അൽ സഇൗദി പ്രാദേശിക റേഡിയോ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച്​ ഒമാനിൽ കഴിയുന്ന വിദേശ തൊഴിലാളികൾ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ചികിത്സ തേടാൻ മുന്നോട്ടുവരാൻ സാധ്യതയില്ല. ഇതാണ്​ പ്രധാന ആശങ്ക. വിദേശികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കമ്മിറ്റി വൈകാതെ തീരുമാനം എടുക്കുമെന്നാണ്​ കരുതുന്നത്​. ഇൗ വിഷയത്തിൽ വിവിധ രാജ്യങ്ങളിലെ എംബസികളുടെ സഹകരണത്തിന്​ നന്ദി പറയുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ആരോഗ്യ സ്​ഥാപനങ്ങളിലും കോവിഡ്​ ബാധിച്ച വിദേശികൾക്ക്​ സൗജന്യ ചികിത്സ ലഭ്യമാക്കാനും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ടെന്ന്​ ഡോ. അൽ സഇൗദി പറഞ്ഞു. 

മത്രയാണ്​ രാജ്യത്തെ കോവിഡ്​ ബാധയുടെ പ്രധാന കേന്ദ്രം. ചൊവ്വാഴ്​ച സ്​ഥിരീകരിച്ച 40 കേസുകളിൽ 25ഉം മത്ര മേഖലയിലാണ്​. ഇത്​ കണക്കിലെടുത്ത്​ മത്ര വിലായത്തിൽ വീടുകൾ തോറുമുള്ള പരിശോധനക്ക്​ തുടക്കമിട്ടിട്ടുണ്ട്​. ആരോഗ്യ പ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്​ഥലങ്ങളിൽ ഉള്ളവർക്കായി പത്ത്​ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്​. ഒമാനിലെ ആദ്യ കോവിഡ്​ മരണം മത്രയിലാണ്​ ഉണ്ടായത്​. ക്രൂയിസ്​ കപ്പലുകളിൽ എത്തിയ സഞ്ചാരികളിൽ നിന്നാണ്​ ഇവിടെ ആദ്യ രോഗപകർച്ച ഉണ്ടായതെന്നാണ്​ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 

ചൈനയിൽ നിന്ന്​ കോവിഡ്​ പരിശോധനാ കിറ്റി​​െൻറ പുതിയ ഷിപ്​മ​െൻറ്​ എത്തിയിട്ടുണ്ട്​. കൂടുതൽ ജനങ്ങളെ പരിശോധനക്ക്​ വിധേയമാക്കാൻ ഒമാന്​ സഹായകരമാവുക ഇതാണ്​. കൂടുതൽ പേരെ പരിശോധനക്ക്​ വിധേയമാക്കുക വഴി രോഗ ബാധിതരുടെ കൃത്യം എണ്ണം കണ്ടെത്താനും രോഗപകർച്ചയുടെ വ്യാപ്​തി കണ്ടെത്താനും സാധിക്കും. മെഡിക്കൽ ഉപകരണങ്ങൾ കൂടുതലായി ലഭ്യമാക്കാൻ ചൈനയുമായി സഹകരണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒമാൻ എയറും റോയൽ എയർഫോഴ്​സുമായി സഹകരിച്ചാണ്​ ഇൗ ‘മെഡിക്കൽ ബ്രിഡ്​ജ്​’ എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here