കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ ബീച്ചുകളും പാര്‍ക്കുകളും അടയ്ക്കാനും കരമാര്‍ഗം രാജ്യത്ത് എത്തുന്ന സ്വദേശി പൗരന്മാര്‍ക്ക് ക്വാറന്‍റീന്‍ നടപടികള്‍ കര്‍ശനമാക്കുവാനും സുപ്രിം കമ്മറ്റി തീരുമാനിച്ചു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ആറ് വരെ 14 ദിവസത്തേക്ക് നിര്‍ത്തിവെക്കാനാണ് സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

സുല്‍ത്താനേറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലെ ബീച്ചുകളും പൊതു പാര്‍ക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. വിശ്രമ കേന്ദ്രങ്ങള്‍, ഫാമുകള്‍, വിന്റര്‍ ക്യാമ്ബുകള്‍, മുതലായ സ്ഥലങ്ങളിലെ എല്ലാ രീതിയിലുമുള്ള ഒത്തുചേരലുകല്‍ നിര്‍ത്താനും വീടുകളിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഒഴിവാക്കാനും കമ്മറ്റി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here