യുഎഇ മന്ത്രിസഭയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിദേശകാര്യ മന്ത്രാലയത്തിലും രാജ്യാന്തര സഹകരണ വകുപ്പിലുമാണ് മാറ്റങ്ങള്‍. ഷെയ്ഖ് ഷഖ്ബത് ബിന്‍ നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഖലീഫ സഹീന്‍ അല്‍ മരാര്‍ എന്നിവരാണ് പുതിയ രണ്ട് മന്ത്രിമാര്‍.

വിദേശകാര്യ മന്ത്രിയായിരുന്ന ഡോ. അന്‍വര്‍ ഗര്‍ഗേഷ് സ്ഥാനമൊഴിഞ്ഞ് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവാകും. സാഖി അന്‍വര്‍ നുസീബ്ഹ് പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേശകനുമാകും. ട്വിറ്ററിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here