ഒമാനിലെ മുഴുവൻ സ്വദേശികൾക്കും പ്രവാസികൾക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. രാജ്യത്ത്​ കോവിഡ്​ മഹാമാരിയുടെ വ്യാപനം പ്രതിരോധിക്കാനും ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കാനും ഒത്തൊരുമയോടെയും വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയും കൈകൊണ്ടുവരുന്ന നടപടികൾക്ക്​ സുൽത്താൻ അഭിനന്ദനം അറിയിച്ചു.

സ്വദേശികളുടെയും വിദേശികളുടെയും കൂട്ടായ സഹകരണത്തോടെ മാത്രമേ മഹാമാരിയെ പ്രതിരോധിക്കാൻ കഴിയൂ. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി സുപ്രീം കമ്മിറ്റിയടക്കം വകുപ്പുകൾ ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ മുഴുവൻ ആളുകളും കർശനമായും പാലിക്കണമെന്നും സുൽത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here