വിസിറ്റിങ്​ വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ഒമാനിൽ ഫാമിലി വിസയിലേക്ക്​ മാറാൻ സാധിക്കും എന്ന് റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ്​ ഈ തീരുമാനം. ഇതനുസരിച്ച്​ വിസിറ്റിങ്​ വിസയിലുള്ളവർക്ക്​ രാജ്യത്തിന്​ പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക്​ മാറാൻ സാധിക്കും.

പാസ്​പോർട്ട്​സ്​ ആന്‍റ് റെസിഡൻസ്​ ഡയറക്​ടറേറ്റ്​ ജനറലിലാണ്​ ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്​. ഒമാനിൽ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭർത്താവ്​, നിശ്​ചിത പ്രായപരിധിയിലുള്ള കുട്ടികൾ, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ്​ വിസ മാറ്റി ലഭിക്കാൻ അർഹതയുള്ളവർ.

കാലാവധി കഴിഞ്ഞ ടൂറിസ്​റ്റ്​ വിസകൾക്ക്​ ജൂലൈ 15 വരെ പിഴ ഈടാക്കില്ലെന്നും ആർ.ഒ.പി അറിയിച്ചിട്ടുണ്ട്​. ഇത്​ പ്രകാരം ലോക്​ഡൗണിനെ തുടർന്ന്​ ഒമാനിൽ കുടുങ്ങിയവർ 15ാം തീയതിക്കുള്ളിൽ നാട്ടിലേക്ക്​ മടങ്ങുകയാണെങ്കിൽ അവർ വിസ പുതുക്കേണ്ടതില്ല. 15ന്​ ശേഷം ഒമാനിൽ തുടരണമെന്നുള്ളവർക്ക്​ സന്ദർശക വിസകൾ ആർ.ഒ.പി വെബ്​സൈറ്റ്​ മുഖേന പുതുക്കാവുന്നതാണ്​. വിമാന സർവീസ്​ നിർത്തലാക്കിയതിനെ തുടർന്ന്​ ഒമാനിൽ കുടുങ്ങിയവർക്ക്​ ജൂൺ 30 വരെ സൗജന്യമായി തനിയെ വിസ പുതുക്കി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here