പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ഖത്തറില്‍ ഒരു കോവിഡ് ആശുപത്രി കൂടി അടച്ചു. ലബ്സയ്യാര്‍ ഫീല്‍ഡ് ആശുപത്രിയാണ് അവസാന രോഗിയും സുഖപ്പെട്ടതിനാല്‍ അടച്ചത്. ഖത്തറില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന മൂന്നാമത് കോവിഡ് ആശുപത്രിയാണിത്. റാസ് ലഫാന്‍, മിസൈദ് കോവിഡ് ചികിത്സാകേന്ദ്രങ്ങളാണ് നേരത്തേ അടച്ചത്. ലബ്സയ്യാര്‍ ആശുപത്രി ഇനി ഐസൊലേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും.

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,736 പേരെ പരിശോധനാ വിധേയമാക്കിയതില്‍ കോവിഡ് സ്ഥിരീകരിച്ചത് 283 പേര്‍ക്കു മാത്രം. 275 പേര്‍ രോഗമുക്തരായതോടെ നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണ 3,110 ആയി ചുരുങ്ങി. ഇതില്‍ 496 പേര്‍ മാത്രമാണ് നാലു കോവിഡ് ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 92 പേര്‍ ഗുരുതരാവസ്ഥയിലാണ്. കോവിഡ് ഭീതിയില്‍ നിന്ന് രാജ്യം അതിവേഗം മുക്തമാകുന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here