ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം ബുധനാഴ്ച അംബാല വ്യോമത്താവളത്തില്‍ എത്തിയതിന് പിന്നാലെ സ്ഥിതിഗതികളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച്‌ പാകിസ്താന്‍. ഇന്ത്യ ക്രമാതീതമായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ലോകശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും ദക്ഷിണേഷ്യയില്‍ ആയുധ പന്തയത്തിന് ഇടയാക്കുന്ന നടപടിയില്‍നിന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

1997 -ല്‍ റഷ്യയില്‍ നിന്നും സുഖോയ് എസ്‍യു-30 ജെറ്റുകള്‍ വാങ്ങിയതിനു ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് ഇന്ത്യ വീണ്ടും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്.ഫ്രാന്‍‌സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുതല്‍ കൂട്ടാകുമെന്ന് തീര്‍ച്ചയാണ്.ഇന്ത്യയുടെ ഈ ആയുധ ശേഖരം പാകിസ്ഥാനെ അസ്വസ്ഥമാക്കുന്നുണ്ട് എന്നതിന് തെളിവാണ് ഐഷ ഫാറൂഖിയുടെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here