ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയെന്നുളളതാണ് പ്രത്യേകത. 17 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ബാബര്‍ അസമാണ് പാകിസ്ഥാനെ നയിക്കുക.

മൂന്ന് ടി20 മത്സരങ്ങളാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. മൂന്ന് മത്സരങ്ങളും മാഞ്ചസ്റ്ററിലാണ് നടക്കുക. ഈ മാസം 28, 30, സെപ്റ്റംബര്‍ 1 തിയ്യതികളിലാണ് മത്സരം. നേരത്തെ, ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീമിലും സര്‍ഫറാസ് ഇടം കണ്ടെത്തിയിരുന്നു. എന്നാല്‍ യുവ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനാണ് പ്ലയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here