ജെഇഇ, നീറ്റ് പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജെഇഇ മെയിന്റെ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും നടത്തുമെന്നു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്നും കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്നുമാണു കോടതി വ്യക്തമാക്കിയത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലാണ് ഹാഷ്ടാഗ് കാംപെയ്‌നുകള്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here