പാകിസ്ഥാന്‍ – സിംബാബ്‌വെ പരമ്ബരയിലെ ടി20 മത്സരങ്ങള്‍ ലാഹോറില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് മാറ്റി. ലാഹോറിലെ വായു മലിനീകരണം മുന്‍പില്‍ കണ്ടാണ് മത്സരം റാവല്‍പിണ്ടിയിലേക്ക് മാറ്റിയത്. പരമ്ബരയില്‍ മൂന്ന് ടി20 മത്സരങ്ങളാണ് ഉള്ളത്. ലാഹോറിലെ ഗദ്ധാഫി സ്റ്റേഡിയത്തില്‍ നവംബര്‍ 7, 8, 10 തിയ്യതികളില്‍ നടക്കേണ്ട മത്സരമാണ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്.

കൂടാതെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ബാക്കിയുള്ള മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നാല് മത്സരങ്ങളാണ് നടക്കാന്‍ ബാക്കിയുള്ളത്. താരങ്ങളുടെ ആരോഗ്യത്തിനാണ് പാകിസ്ഥാന്‍ പ്രാധാന്യം നല്‍കുന്നതെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഓ വസിം ഖാന്‍ പറഞ്ഞു. നേരത്തെ മുള്‍ട്ടാനില്‍ നടക്കേണ്ട ഏകദിന പരമ്ബരയും റാവല്‍പിണ്ടിയിലേക്ക് മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here