ക്രിസ്റ്റല്‍ പാലസ് മുന്‍ പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരും പുതിയ ലീഗ് ടോപ്പേഴ്സുമായ ലിവര്‍പൂളിനെ ശനിയാഴ്ച സെല്‍ഹര്‍സ്റ്റ് പാര്‍ക്കിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് ആണ് ഇരുവരും തമ്മിലുള്ള പോരാട്ടം.ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെ ബുധനാഴ്ച രാത്രി 2-1 ന് ജയിച്ചതിനെ തുടര്‍ന്നു പ്രീമിയര്‍ ലീഗ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.

തിയാഗോ അല്‍കന്റാര പരിശീലന മൈതാനത്ത് തിരിച്ചെത്തിയെന്ന വാര്‍ത്ത ലിവര്‍പൂളിന് വളരെ അധികം സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.ദ്ദേഹം ഇനിയും പൂര്‍ണ്ണ പരിശീലനത്തിലേക്ക് മടങ്ങിവന്നിട്ടില്ല അതിനാല്‍ ക്രിസ്മസ് കഴിഞ്ഞേ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് ആകൂ.ലിവര്‍പൂളിന് മല്‍സരക്രമം വളരെ ടൈറ്റ് ആണെന്ന് ഈ അടുത്ത് ക്ലോപ്പ് വെളിപ്പെടുത്തിയിരുന്നു.ലിവര്‍പൂളിലേ പല മികച്ച താരങ്ങളും ഇപ്പൊഴും പാര്‍ക്കിന്റെ പിടിയിലാണ് എന്നത് അദ്ദേഹത്തിനെ വല്ലാതെ ദേഷ്യത്തില്‍ ആക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here