വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിത് ജസ് രാജ് (90) അന്തരിച്ചു. യുഎസിലെ ന്യൂജഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം. മകള്‍ ദുര്‍ഗാ ജസ് രാജാണ് മരണ വിവരം അറിയിച്ചത്. പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. പണ്ഡിറ്റ് ജസ്രാജ് മേവാതി ഘരാനയിലെ അതുല്യ ഗായകനാണ്.

ഹരിയാണയിലെ ഹിസാറില്‍ 1930-ലാണ് പണ്ഡിത് ജസ്രാജിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജിയില്‍ നിന്നാണ് സംഗീത പഠനം തുടങ്ങിയത്. അപൂര്‍വ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ബാബ ശ്യാം മനോഹര്‍ ഗോസ്വാമി മഹാരാജാവിന്റെ ശിക്ഷണത്തില്‍ ഹവേലി സംഗീതത്തില്‍ ഗവേഷണം നടത്തി. ജുഗല്‍ബന്ദി സംഗീതത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്‌കര്‍ പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്ന അവാര്‍ഡ്, ഭാരത് മുനി സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here