ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാരെന്ന നേട്ടം സ്വന്തമാക്കി യുഎഇ. എല്ലാ മേഘലകളുടെയും ഡിജിറ്റലൈസേഷൻ എന്ന പരിശ്രമത്തിന്റെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്. 2021നു ശേഷം ദുബായിൽ സർക്കാർ ജീവനക്കാരോ ഉപഭോക്താവോ പേപ്പർ രേഖകൾ അച്ചടിക്കേണ്ടതില്ലെന്നു 4 വർഷം മുൻപ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞിരുന്നു. ആ വാഗ്ദാനമാണ് പൂർത്തിയാക്കിയത്. കടലാസ് രഹിത സർക്കാരിലേക്കുള്ള പൂർണ മാറ്റത്തിൽ അഭിമാനിക്കുന്നു. ലോകത്തര ഡിജിറ്റൽ നഗരമെന്ന നിലയിൽ ദുബായുടെ മത്സരശേഷി വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഇതിലൂടെ 33.6 കോടി പേപ്പറുകളുടെ ഉപഭോഗം കുറയ്ക്കാനും 130 കോടി ദിർഹമും 1.4 കോടി ആളുകളുടെ അധ്വാനവും ലാഭിക്കാനായതായും ഭരണാധികാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here