റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്‌റൈന്‍ അംഗീകാരം നല്‍കി. വാക്‌സിന്‍ നിര്‍മ്മാണ കമ്പനി നല്‍കിയ വിവരങ്ങളും തുടര്‍പഠന ഫലങ്ങളും പരിശോധിച്ചതിന് ശേഷമാണ് അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനായി സ്പുട്‌നിക് വി മാറി.

ബഹ്‌റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(എന്‍എച്ച്ആര്‍എ) വാക്‌സിന്റെ സുരക്ഷ വിലയിരുത്തുകയും നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തോടൊപ്പം ശാസ്ത്രീയ വിവരങ്ങള്‍ അവലോകനം ചെയ്ത് വാക്‌സിന്റെ ഗുണനിലവാരവും പരിശോധിച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഒരു കൂട്ടം അക്കാദമിക് വിദഗ്ധരും ഡോക്ടര്‍മാരും അടക്കമുള്ള ക്ലിനിക്കല്‍ റിസര്‍ച്ച് കമ്മിറ്റിയുടെ അഭിപ്രായവും പരിഗണിച്ചാണ് എന്‍എച്ച്ആര്‍എ യുടെ തീരുമാനം. അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ മാനദണ്ഡങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി ആരോഗ്യ മന്ത്രാലയം ഇറക്കുമതി നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

റഷ്യന്‍ ഫെഡറേഷന്റെ ആരോഗ്യ മന്ത്രാലയമായ ജമാലയ നാഷണല്‍ സെന്റര്‍ ഫോര്‍ എപ്പിഡെമോളജിക്കല്‍ ആന്‍ഡ് മൈക്രോബയോളജി റിസര്‍ച്ചാണ് സ്പുട്‌നിക് വി വാക്‌സിന്‍ നിര്‍മ്മിക്കുന്നകത്. സിനോഫാം, ഫൈസര്‍ ബയോ എന്‍ടെക്, ഓക്‌സ്‌ഫോര്‍ഡ് -അസ്ട്രാസെനെക എന്നീ വാക്‌സിനുകള്‍ക്ക് നേരത്തെ തന്നെ ബഹ്‌റൈന്‍ അംഗീകാരം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here