അബുദാബിയിലെ സ്കൂളുകള്‍ 14നു തുറക്കും. ഈ അധ്യയന വര്‍ഷത്തില്‍ എല്ലാ ഗ്രേഡിലെയും വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്താന്‍ സൗകര്യമൊരുങ്ങുന്നത് ഇതാദ്യം.നേരിട്ട് എത്തി പഠിക്കാന്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം. അല്ലാത്തവര്‍ക്കു ഓണ്‍ലൈനില്‍ തുടരാം. ഇതേസമയം ബോര്‍ഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന 10, 11, 12 ഗ്രേഡുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളോടും സ്കൂളില്‍ എത്താന്‍ നിര്‍ദേശം നല്‍കി.

14 മുതല്‍ ഇവര്‍ക്ക് റിവിഷന്‍ ടെസ്റ്റ് നടത്തും. അവശേഷിക്കുന്ന സമയം ഉപയോഗപ്പെടുത്തി 2 റിവിഷന്‍ ടെസ്റ്റും മോഡല്‍ പരീക്ഷയും നടത്തി കുട്ടികളെ ബോര്‍ഡ് പരീക്ഷയ്ക്കു സജ്ജരാക്കുമെന്നു സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here