ദുബായ്: ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്കുള്ള നിർദ്ദേശങ്ങൾ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. യാത്രക്കാർ ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.

  1. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴി താമസക്കാർ എൻട്രി പെർമിറ്റിനായി അപേക്ഷിക്കണം.
  2. എയർപോർട്ടിൽ എത്തുന്നതിനും വിമാനത്തിൽ കയറുന്നതിനും മുമ്പായി പിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  3. മടങ്ങിവരുന്ന എല്ലാ താമസക്കാരും കോവിഡ്-19 DXB സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യണം.
  4. വിമാനത്താവളത്തിൽ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് സർട്ടിഫിക്കറ്റ് ഹാജരാക്കിയ താമസക്കാർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here