കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫൈസര്‍ വാക്​സിന്‍ ഫലപ്രദമെന്ന്​ പഠനം. ഇസ്രായേല്‍ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​.കോവിഡ്​ വകഭേദം ബാധിച്ച​ ഏഴ്​ കേസുകള്‍ ഇസ്രായേലില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഇവരില്‍ നടത്തിയ പഠനത്തിലാണ്​ ഫൈസര്‍ വാക്​സിന്‍ കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന്​ കണ്ടെത്തിയത്​.

അമേരിക്കന്‍ മരുന്ന്​ നിര്‍മാതാക്കളായ ഫൈസറും ​ബയോടെകും ചേര്‍ന്ന്​ വികസിപ്പിച്ചെടുത്ത വാക്​സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ്​ റിപ്പോര്‍ട്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here