ഡ്രൈ​വി​ങ്ങി​​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത്ത​ര​ത്തി​ല്‍ 29,062 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇ​ത്​ മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കു​റ​വാ​ണെ​ങ്കി​ലും ഇ​ത്​ ക​ര്‍​ഫ്യൂ​വും ലോ​ക്​​ഡൗ​ണും കാ​ര​ണം ഗ​താ​ഗ​തം ഏ​റെ നാ​ള്‍ നി​ല​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഗൗ​ര​വ​മാ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഗ​താ​ഗ​ത വ​കു​പ്പ്​ അ​സി​സ്​​റ്റ​ന്‍​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ അ​ല്‍ സാ​യി​ഗ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. പ​ട്രോ​ള്‍ ടീ​മു​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച്‌​ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ പു​റ​മെ റോ​ഡ​രി​കി​ല്‍ നി​ല​യു​റ​പ്പി​ച്ചും അ​ത്യാ​ധു​നി​ക കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ചും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​വ​ര്‍ വാ​ട്​​സ്​​ആ​പ്​ വ​ഴി ഗ​താ​ഗ​ത വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

നി​യ​മ​ലം​ഘ​ന​ത്തി​െന്‍റ ഫോ​േ​ട്ടാ എ​ടു​ത്ത്​ അ​യ​ച്ചാ​ല്‍ അ​യ​ക്കു​ന്ന​വ​രു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു​ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത്​ സം​ഭ​വി​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ വ​ലി​യൊ​രു ഭാ​ഗ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത്​ ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗ​മാ​ണ്. അ​തി​വേ​ഗ​ത്തി​ല്‍ ഗ​താ​ഗ​തം ന​ട​ക്കു​ന്ന റോ​ഡു​ക​ളി​ല്‍ ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ അ​പ​ക​ട​ത്തി​ലേ​ക്കു​ ന​യി​ക്കും. വാ​ട്​​സ്​​ആ​പ് ഉ​പ​യോ​ഗം​ പ്ര​ധാ​ന വി​ല്ല​നാ​കു​ന്ന​താ​യി ഗ​താ​ഗ​ത വ​കു​പ്പിന്റെ വി​ല​യി​രു​ത്ത​ലു​ണ്ട്. ​അ​​​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 20,880 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

LEAVE A REPLY

Please enter your comment!
Please enter your name here