സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ ഗണ്യമായി കുറഞ്ഞെങ്കിലും ജാഗ്രതയില്‍ തെല്ലും കുറവു വരുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ഇന്ന് കൂടുതലായി പുറത്തിറങ്ങിയത് ഗൗരവമായാണ് കാണുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കാനാകില്ല. ലോക്ക് ഡൗണ്‍ വിഷയത്തില്‍ കേന്ദ്ര നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കും. കൊവിഡ് പ്രതിരോധം ഏകോപിപ്പിക്കാന്‍ നാലു വനിതാ പോലീസ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിച്ചതായും പോലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ പ്രശ്‌നത്തില്‍ ഇന്നും പ്രധാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തിരികെ വരുന്ന പ്രവാസികളുടെ പരിശോധനയും നിരീക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തും

LEAVE A REPLY

Please enter your comment!
Please enter your name here