റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ആറുപേർ കൂടി മരിച്ചു. മരണസംഖ്യ 65 ആയി. രാജ്യത്ത്​ ഇതുവരെ വൈറസ്​ ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയിൽ മൂന്നും മക്ക​, ജിദ്ദ​, ഖത്വീഫ്​ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് പുതിയതായി​ മരിച്ചത്​. രാജ്യത്ത്​ ആദ്യമായി രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ ആദ്യമായി ഒരു മരണം സംഭവിക്കുന്നത്​ 43 ദിവസത്തിന്​ ശേഷമാണ്​.

എന്നാൽ മദീനയിൽ മരണനിരക്ക്​ കുത്തനെ ഉയരുകയാണ്​. ഇന്ന്​ മൂന്നുമരണങ്ങളാണ്​ സംഭവിച്ചത്​. മരണ സംഖ്യ ഇവിടെ 25 ആയി. മക്കയിൽ 15ഉം ജിദ്ദയിൽ 11ഉം റിയാദിൽ നാലും ഹുഫൂ-ഫിൽ മൂന്നും ദമ്മാം, അൽഖോബാർ, ഖമീസ്​ മുശൈത്ത്​, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ ഒാരോന്നുമാണ്​ ഇതുവരെ മരണ സംഖ്യ.

LEAVE A REPLY

Please enter your comment!
Please enter your name here