ദു​ബായ് ഭരണകൂടത്തിന്റെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ര്‍​വേ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ദു​ബായ് പൊ​ലീ​സ് അ​തി​വേ​ഗ സേ​വ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ര്‍​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​റും അ​ഞ്ചു മി​നി​റ്റി​ന​കം ന​ല്‍​കാ​നു​ള്ള പു​തി​യ സം​വി​ധാ​നം സര്‍ക്കാര്‍ ആ​രം​ഭി​ച്ചു.

മുമ്ബ് ര​ണ്ടു മ​ണി​ക്കൂ​ര്‍ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്ന സേ​വ​ന​മാ​ണ് ഞൊ​ടി​യി​ട​യി​ല്‍ ദു​ബായ് പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ് (എ.​ഐ) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ഈ ​സേ​വ​നം ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ലും ല​ഭ്യ​മാ​ണ്. ദു​ബായ് പൊ​ലീ​സ് ന​ല്‍​കു​ന്ന സ്മാ​ര്‍​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സേ​വ​നം. വ്യ​ക്തി​ഗ​ത അ​ഭ്യ​ര്‍​ഥ​ന​ക​ള്‍ 100 ശ​ത​മാ​നം വി​ജ​യ​മാ​ണെ​ന്നും സേ​വ​നം നേ​ടി​യ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് പ​രാ​തിയില്ലാതെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

യു.​എ.​ഇ പൗരന്മാര്‍ക്ക് ചെ​റി​യ ക്രി​മി​ന​ല്‍ രേ​ഖ​ക​ളും സാ​മ്ബ​ത്തി​ക കേ​സു​ക​ളു​മു​ള്ള​വ​ര്‍​ക്ക് ‘ക്ലി​യ​റ​ന്‍​സ്’ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന സം​വി​ധാ​നം സ്മാ​ര്‍​ട്ടാ​കു​ന്ന​തി​ലൂ​ടെ ജോ​ലി ക​ണ്ടെ​ത്തു​ന്ന​തി​നും സ​മൂ​ഹ​വു​മാ​യി വീ​ണ്ടും സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും അ​വ​രെ സ​ഹാ​യി​ക്കു​ന്ന​ത് അ​തി​വേ​ഗ​ത്തി​ലാ​കു​മെ​ന്ന്ദുബായ് പൊ​ലീ​സ് ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്​​റ്റി​ഗേ​ഷ​ന്‍ അ​ഫ​യേ​ഴ്‌​സ് അ​സി​സ്​​റ്റ​ന്‍​റ് ക​മാ​ന്‍​ഡ​ര്‍-​ഇ​ന്‍-​ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ ഖ​ലീ​ല്‍ ഇ​ബ്രാ​ഹിം അ​ല്‍ മ​ന്‍​സൂ​രി വ്യക്തമാക്കി . പ്രതിവര്‍ഷം ദുബായ് പൊ​ലീ​സ് ആ​യി​ര​ക്ക​ണ​ക്കി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ന​ല്‍​കി​വ​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here