പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി ലിവര്‍പൂള്‍. ന്യൂ കാസിലിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങിയതോടെയാണ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത് ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരം ലിവര്‍പൂള്‍ നഷ്ടപ്പെടുത്തിയത്.

ലിവര്‍പൂള്‍ താരം മുഹമ്മദ് സല 2 സുവര്‍ണ്ണാവസരങ്ങള്‍ നഷ്ട്ടപെടുത്തിയതാണ് ലിവര്‍പൂളിന് തിരിച്ചടിയായത്. കൂടാതെ ഗോള്‍ പോസ്റ്റില്‍ ന്യൂ കാസില്‍ ഗോള്‍ കീപ്പര്‍ കാള്‍ ഡാര്‍ലോയുടെ മികച്ച രക്ഷപെടുത്തലുകളും ന്യൂ കാസിലിന് തുണയായി.

നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റാണ് ലിവര്‍പൂളിന് ഉള്ളത്. എന്നാല്‍ ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളിന് മൂന്ന് പോയിന്റ് പിറകിലാണ്. ഇതോടെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം ആവേശകരമാവുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here