കോവിഡ്-19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതില്‍ വ്യക്തികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും കോവിഡ്-19 കോ-ഓഡിനേഷൻ കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ. കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതിനു മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്.
സമൂഹത്തിലുള്ള എല്ലാവരുടെയും ഉത്തരവാദിത്തം ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലുള്ള ജാഗ്രത കുറഞ്ഞാല്‍ അതു മൊത്തം സമൂഹത്തിെൻറ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധയുണ്ടാകണം.
പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുന്നതിനും തയാറാകണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലക്ഷ്യമിട്ടിട്ടുള്ള ഫലം ലഭിക്കുന്നതു വരെ പ്രവര്‍ത്തനങ്ങള്‍ തുടരും. വൈറസ് വ്യാപനത്തിനെതിരെ ആരോഗ്യ മേഖല കേന്ദ്രീകരിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വിശദീകരിച്ചു.