നാളെ മുതല്‍ കേരളത്തിൽ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. ഒന്‍പതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച്‌ സര്‍ക്കാരിന് ജി ഫോം നല്‍കിയത്. ശരാശരി 3,000 രൂപ കളക്ഷന്‍ ഉണ്ടായിരുന്ന ഒരു ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.

ഒന്‍പതിനായിരത്തോളം ബസുകള്‍ ഗതാഗതവകുപ്പിന് അനിശ്ചിതകാലത്തേക്ക് സര്‍വീസില്‍നിന്ന് മാറി നില്‍ക്കുകയാണന്നും നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും കാണിച്ച്‌ ജി ഫോം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കും. അതേസമയം ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here