ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റിയുടെ ലൈസൻസുള്ള അമുസ്‌ലിം ആരാധനാലയങ്ങൾ കോവിഡ് നടപടിക്രമങ്ങളും മുൻകരുതൽ നടപടികളും കൈക്കൊണ്ട ശേഷം വീണ്ടും തുറക്കുമെന്ന് അതോറിറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. “പുനരാരംഭിക്കുന്ന നടപടിക്രമങ്ങളിൽ ഓരോ മതത്തിന്റെയും സംസ്കാരങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി ഉചിതമായ സുരക്ഷാ പരിഹാരങ്ങൾ വികസിപ്പിക്കുക, ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ആരാധനാലയങ്ങളിലെ തൊഴിലാളികൾക്ക് സൗജന്യ കോവിഡ് -19 ടെസ്റ്റ് നടത്തുക എന്നിവ ഉൾപ്പെടുന്നു” എന്ന് ലൈസൻസിംഗ് സിഇഒ ഡോ. ഒമർ അൽ മുത്തന്ന പറഞ്ഞു.

സി‌ഡി‌എയുടെ നിർദ്ദേശപ്രകാരം ദുബായിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഡിഎച്ച്എയും ചേർന്ന് മതപരമായ ആചാര- അനുഷ്ഠാനങ്ങളിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രവർത്തിക്കും. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പിനായി പാലിക്കേണ്ട പൊതു മാർഗ്ഗനിർദ്ദേശങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഒരു പട്ടിക അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.

നിർദ്ദിഷ്ട സമയം, ശാരീരിക അകലം പാലിക്കൽ നടപടിക്രമങ്ങൾ, ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരമുള്ള കേന്ദ്രങ്ങൾ ചെയ്യേണ്ട അണുനശീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രിസ്റ്റ്യൻ പള്ളികൾ, ക്ഷേത്രം, ജബൽ അലിയിലെ ഗുരുനാനക് ദർബാർ എന്നിവയുൾപ്പെടെയുള്ള മിക്ക ആരാധനാലയങ്ങളും സി‌ഡി‌എയിൽ നിന്നുള്ള ഈ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നതിനാൽ ഇനിയും തുറന്നിട്ടില്ല എന്നും നിർദേശങ്ങൾ അനുസരിച്ച് ഇപ്പോൾ വീണ്ടും തുറക്കാൻ തയ്യാറാണ് എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here