കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കിയ ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ തടയുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ നിയമം ലംഘിച്ചുകൊണ്ട് ആയിരക്കണക്കിന് ഇസ്രായേലികള്‍ ശനിയാഴ്ച രാജ്യത്തുടനീളം പ്രതിഷേധിച്ചു. കൊവിഡ് രണ്ടാം തരംഗം ഉണ്ടാകാനുള്ള സാദ്ധ്യത മുന്നില്‍കണ്ട് സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പൗരന്മാരോട് വീടുകളില്‍ തന്നെ തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാര്‍ തെരുവുകളില്‍ തടിച്ച്‌ കൂടിയത്.

പ്രതിഷേധ പ്രകടനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പാര്‍ലമെന്റ് അംഗീകരിച്ച്‌ മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിഷേധം കനത്തത്. ശനിയാഴ്ച തലസ്ഥാനമായ ടെല്‍ അവീവില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. രാജ്യത്തുടനീളം ചെറുതും വലുതുമായ പ്രതിഷേധങ്ങളും അരങ്ങേറി. നിരവധിപ്പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും അഴിമതി ആരോപണങ്ങളുമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രതിസ്ഥാനത്ത് നിറുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here