ചൈനയിലെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധം ശക്തം. ചൈനയിലെ ഇന്നര്‍ മംഗോളിയന്‍ വംശജരാണ് പ്രതിഷേധം നടത്തുന്നത്. ചൈനീസ് ഭാഷയില്‍ മാത്രമേ ഇനി എല്ലാ വിഷയങ്ങളും പഠിപ്പിക്കാന്‍ പാടുള്ളുവെന്ന തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മംഗോളിയന്‍ ഭാഷയേയും സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് ഇവര്‍ വാദിക്കുകയാണ്.

പൊതുധാരയ്ക്ക് പുറത്തുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും യോജിപ്പിച്ച്‌ ഏകീകൃത ചൈനയെ സൃഷ്ടിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പ്രതിഷേധക്കാര്‍ പറയുകയാണ്. സെപ്റ്റംബര്‍ ഒന്നിനാണ് പുതിയ വിദ്യാഭ്യാസ നയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നിരിക്കുന്നത്. 2022 മുതലാണ് ഇവ നടപ്പിലാകുക. ഇത് പ്രകാരം ഇന്നര്‍ മംഗോളിയയിലെ വിദ്യാര്‍ഥികള്‍ ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെല്ലാം പഠിക്കുക ചെനീസ് മാന്‍ഡരിന്‍ ഭാഷയിലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here