ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും. ജൂലൈ അവസാനത്തോടെ 30 ല്‍ നിന്നു 70 നഗരങ്ങളിലേക്കായി സര്‍വീസ് വിപുലീകരിക്കാനാണു ലക്ഷ്യമിടുന്നത്. ജൂണ്‍ പകുതിയോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മാലിദ്വീപിലേക്കും സര്‍വീസ് ആരംഭിച്ചിരുന്നു.

നിയന്ത്രണങ്ങള്‍ക്ക് ശേഷം മാലിയിലെ വെലന രാജ്യാന്തര വിമാനത്താവളത്തില്‍ ചെന്നിറങ്ങിയ ആദ്യ രാജ്യാന്തര വിമാനം ഖത്തര്‍ എയര്‍വേയ്‌സാണ്. റോം, ഇറ്റലിയിലെ വെനീസ്, തുര്‍ക്കിയിലെ അങ്കാര, ഇസ്തംബുള്‍ കൂടാതെ 6 അമേരിക്കന്‍ നഗരങ്ങളിലേക്കുമുള്ള സര്‍വീസുകളാണു ജൂണില്‍ പുനരാരംഭിച്ചത്. ഇന്ത്യയില്‍ വിദേശ വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് നീക്കുന്നതനുസരിച്ച്‌ ഇന്ത്യയിലേക്കുള്ള സര്‍വീസുകളും പുനരാരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here