ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ പുറത്താക്കിയതിന്റെ പേരില്‍ ബി.സി.സി.ഐക്ക് വമ്പൻ നഷ്ടപരിഹാരം വിധിച്ച്‌ ബോംബെ ഹൈ കോടതി നിയമിച്ച ആര്‍ബിട്രേറ്റര്‍. 4800 കോടി രൂപ ബി.സി.സി.ഐ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഉടമകള്‍ക്ക് നല്‍കണമെന്നാണ് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തി ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സി.കെ താക്കര്‍ പ്രഖ്യാപിച്ചത്.

ഈ വരുന്ന സെപ്റ്റംബറിന് മുന്‍പ് തുക കൈമാറണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. ബി.സി.സി.ഐ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസ് ആണ് ഇപ്പോള്‍ അവര്‍ക്ക് അനുകൂലമായ വിധിയായി വന്നിരിക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കരാര്‍ അവസാനിപ്പിച്ചത് നിയമ വിരുദ്ധമാണെന്ന് ആര്‍ബിട്രേറ്റര്‍ വിധിക്കുകയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന 8 ടീമുകളില്‍ ഒന്നായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്സ്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സ് ഐ.പി.എല്‍ കിരീടവും നേടിയിട്ടുണ്ട്. നേരത്തെ 2017ലും ഇത്തരത്തിലുള്ള ഒരു കേസില്‍ കൊച്ചി ടസ്കേഴ്സിനെതിരെ ബി.സി.സി.ഐ പരാജയപ്പെട്ടിരുന്നു. 2012 ലാണ് ഡെക്കാന്‍ ചാര്‍ജേഴ്സ് ഉടമകള്‍ ആദ്യമായി ബോംബെ ഹൈ കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here