യു.​എ.​ഇ​യി​ലെ ഷാ​ര്‍​ജ​യി​ലേ​ക്ക്​ ദോ​ഹ​യി​ല്‍​നി​ന്ന്​ ദി​നേ​ന​യു​ള്ള വി​മാ​ന​സ​ര്‍​വി​സു​ക​ള്‍ ജൂ​ലൈ ഒ​ന്നു​ മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​ അ​റി​യി​ച്ചു. ബോ​യി​ങ്​ 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ്​ സ​ര്‍​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഫ​സ്​​റ്റ്​ ക്ലാ​സി​ല്‍ 22 സീ​റ്റും ഇ​ക്ക​ണോ​മി ക്ലാ​സി​ല്‍ 232 സീ​റ്റു​ക​ളു​മാ​ണ്​ ഉ​ണ്ടാ​വു​ക. വി​മാ​നം ദോ​ഹ​യി​ല്‍​നി​ന്ന്​ ജൂ​ൈ​ല ഒ​ന്നി​ന്​ ഉ​ച്ച​ക്ക്​ 2.35നാ​ണ്​ പു​റ​െ​പ്പ​ടു​ക. ഷാ​ര്‍​ജ​യി​ല്‍ വൈ​കീ​ട്ട്​ 4.45ന്​ ​എ​ത്തും. ഷാ​ര്‍​ജ​യി​ല്‍​നി​ന്ന്​ 5.55ന്​ ​തി​രി​ച്ചു​പു​റ​െ​പ്പ​ട്ട്​ ഖ​ത്ത​ര്‍ സ​മ​യം 6.5ന്​ ​​ദോ​ഹ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തും.

ജ​നു​വ​രി അ​ഞ്ചി​ന്​ സൗ​ദി​യി​ലെ അ​ല്‍ ഉ​ല​യി​ല്‍ ന​ട​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ല്‍​ ഖ​ത്ത​ര്‍ ഉ​പ​രോ​ധം നീ​ക്കി​യ ‘അ​ല്‍ ഉ​ല’ ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണ്​ യു.​എ.​ഇ വ്യോ​മ​പാ​ത ഖ​ത്ത​റി​നാ​യി തു​റ​ന്ന​ത്. യു.​എ.​ഇ. ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി ഖ​ത്ത​റി​ലേ​ക്കു​ള്ള വ്യോ​മ​പാ​ത ജ​നു​വ​രി ഒ​മ്ബ​തു​മു​ത​ലാ​ണ്​ തു​റ​ന്ന​ത്. നി​ല​വി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം പ​ഴ​യ​പ​ടി​യാ​യി​ട്ടു​ണ്ട്.

യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ള്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ നേ​ര​ത്തേ​ത​െ​ന്ന പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ദി​വ​സേ​ന ര​ണ്ടു​ വി​മാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ലേ​ക്കു​ പ​റ​ക്കു​ന്ന​ത്. ജ​നു​വ​രി 26 മു​ത​ല്‍ ദു​ബൈ​യി​ല്‍​നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ ൈഫ്ല​ദു​ബൈ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ യു.​എ.​ഇ സ​മ​യം രാ​വി​ലെ 8.45ന്​ ​വി​മാ​നം പു​റ​െ​പ്പ​ട്ട്​ ഖ​ത്ത​ര്‍ സ​മ​യം രാ​വി​ലെ ഒ​മ്ബ​തി​ന്​ ദോ​ഹ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തും. നേ​രി​ട്ടു​ള്ള വി​മാ​ന​ത്തി​െന്‍റ യാ​ത്രാ​സ​മ​യം ഒ​രു മ​ണി​ക്കൂ​റും 15 മി​നി​റ്റു​മാ​ണ്​. മ​റ്റൊ​രു വി​മാ​നം ദു​ബൈ​യി​ല്‍​നി​ന്ന്​ വൈ​കീ​ട്ട്​ 7.45ന്​ ​പു​റ​പ്പെ​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

ജ​നു​വ​രി 18ന്​ ​എ​യ​ര്‍​അ​റേ​ബ്യ ഷാ​ര്‍​ജ​യി​ല്‍​നി​ന്ന്​ ​േദാ​ഹ​യി​ലേ​ക്കു​ള്ള സ​ര്‍​വി​സ്​ തു​ട​ങ്ങി​യി​രു​ന്നു.ഖ​ത്ത​റി​െ​ന​തി​രാ​യ ഉ​പ​രോ​ധ​ത്തി​നു​ശേ​ഷം യു.​എ.​ഇ​യി​ല്‍​നി​ന്ന്​ ഖ​ത്ത​റി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന​മാ​യി​രു​ന്നു അ​ത്. യു.​എ.​ഇ​യി​ല്‍​നി​ന്ന്​ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​മാ​ന​സ​ര്‍​വി​സ്​ ആ​ദ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്​ എ​യ​ര്‍​അ​റേ​ബ്യ ആ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here