മാസ്​ക് ധരിക്കാത്തവരെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. മാസ്​ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം പൊലീസ്​ നിയമനടപടി സ്വീകരിച്ചത്. പകർച്ചവ്യാധി തടയുന്നതിനായുള്ള 1990ലെ 17ാം നമ്പർ നിയമം, മന്ത്രിസഭ തീരുമാനം എന്നിവ പ്രകാരമാണ് നടപടികൾ. കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് രാജ്യത്തുടനീളം നടപ്പാക്കിയിരിക്കുന്നത്.

മാസ്​ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെയും കാറുകളിൽ അനുവദിച്ച പരിധി ലംഘിച്ചതിന് ഏഴുപേരെയും അറസ്​റ്റ് ചെയ്തു. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് തുടർനിയമനടപടികൾക്കായി കൈമാറുകയും ചെയ്​തതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ലെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചതിനാണ് ഏഴുപേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വയം സുരക്ഷ ഉറപ്പുവരുത്താനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള എല്ല സുരക്ഷാ മുൻകരുതലുകളും പൊതുജനങ്ങൾ കർശനമായി പാലിക്കണം. രോഗിക​ളും രോഗലക്ഷണങ്ങളുള്ളവരും മാത്രം മാസ്​ക്​ ധരിച്ചാൽ മതിയെന്നായിരുന്നു കോവിഡി​െൻറ ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞത്​. പിന്നീടാണ്​ എല്ലാവരും മാസ്​ക് ധരിക്കണമെന്ന നിർദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here