വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയ സാഹചര്യത്തില്‍ കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍, വ്യാജപ്രചാരണങ്ങള്‍, ഹാക്കിംഗ് തുടങ്ങിയ വിവിധ രീതിയിലുള്ള സൈബര്‍ കുറ്റകൃത്യങ്ങളാണ് അടുത്തകാലത്തായി വ്യാപകമായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭരകൂടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

ഓണ്‍ലൈനിലൂടെ ആളുകളെ ഭീഷണിപ്പെടുത്തുക, ലൈംഗികമായി ചൂഷണം ചെയ്യുക, അക്കൗണ്ടുകളും മറ്റും ഹാക്ക് ചെയ്ത് പണമോ വിവരങ്ങളോ ചോര്‍ത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെ തീവ്രത അനുസരിച്ച്‌ ആറ് മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 10,000 റിയാല്‍ മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. ജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്ന ഏത് കാര്യവും കാമറയില്‍ പകര്‍ത്തുന്നത് കുറ്റകരമാണ്. രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ഇതിനുള്ള ശിക്ഷ. മൊബൈല്‍ കാമറ ഉപയോഗിക്കാന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ മാത്രമേ അത് ഉപയോഗിക്കാവൂ എന്നും അപ്പോള്‍ പോലും മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ അത് പാടില്ലെന്നും ഇത് പാലിക്കാത്ത പക്ഷം ശിക്ഷ ഉറപ്പാണെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here