ഇന്ത്യന്‍ വിമാന കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സും തമ്മിൽ ഇരു രാജ്യങ്ങളിലേക്കും സര്‍വ്വീസ് നടത്താനായി രൂപം നൽകിയ ഖത്തര്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒക്ടോബര്‍ 31 വരെ നീട്ടി. ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസിനുള്ള എയര്‍ ബബിള്‍ കരാര്‍ ഓഗസ്റ്റ് 18 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഓഗസ്റ്റ് 31ന് കരാര്‍ അവസാനിക്കേണ്ടതായിരുന്നു എന്നാൽ ഇപ്പോള്‍ ഒക്ടോബര്‍ 31 വരെ ഒരുമാസം കൂടിയാണ് നീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here