ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിർദേശത്തെത്തുടർന്ന് ഷാർജ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടറേറ്റ്, ഇ-ലേണിംഗ് തുടരുന്ന കുട്ടികളുടെ അമ്മമാർക്ക് ഒരാഴ്ചത്തെ പ്രത്യേക അവധി അനുവദിക്കാൻ തീരുമാനിച്ചു. ഒൻപതാം ക്ലാസിലും താഴെയുമായി സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്കാണ് ഷാർജ സർക്കാർ ഈ ആനുകൂല്യം നൽകിയിരിക്കുന്നത്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക അവധിക്ക് ശേഷം, പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും വ്യവസ്ഥകളും ഉപയോഗിച്ച് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്നും ഷാർജ മീഡിയ ഓഫീസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ഈ ആഴ്ച പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കുടുംബങ്ങളെയും അവരുടെ സ്കൂളിൽ പോകുന്ന കുട്ടികളെയും സഹായിക്കാനുള്ള ഷാർജയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദ്ദേശം.കൊറോണ വൈറസ് പാൻഡെമിക്കിനിടയിലും ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രതിരോധ നടപടികളും ഉൾക്കൊണ്ടാണ് ഇവിടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here