സെപ്‌റ്റംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കുമെന്ന് ഖത്തര്‍. രാജ്യത്ത് 2020-21 അധ്യയനവര്‍ഷത്തേയ്‌ക്കായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ഖത്തര്‍ അറിയിക്കുന്നത്. സെപ്‌റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്നാണ് ഖത്തര്‍ പറയുന്നത്. ഓഗസ്റ്റ് 19 ഓടെ അധ്യാപകരും മറ്റ് ജീവനക്കാരും ജോലിയില്‍ പ്രവേശിക്കണം. സെപ്‌റ്റംബര്‍ ഒന്നിനു തന്നെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കും. ഹാജര്‍നില വളരെ പ്രധാനപ്പെട്ടതാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിക്കുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര പദ്ധതി നടപ്പിലാക്കാനായി സ്‌കൂള്‍ ഭരണനിര്‍വഹണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പുതിയ അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പരിശോധന ജൂലൈ 19 മുതല്‍ ആരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here