ജര്‍മ്മന്‍ ഫുട്ബോള്‍ താരം ആന്‍ഡ്രെ ഷുര്‍ലെ വെള്ളിയാഴ്ച തന്റെ 29 ആം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ ബോറുസിയ ഡോര്‍ട്മണ്ട് കളിക്കാരന്‍, തനിക്കു ചുറ്റുമുള്ള എല്ലാവരോടും താന്‍ ചെലവഴിച്ച അസാധാരണമായ വര്‍ഷത്തിന് നന്ദി പറഞ്ഞു. “ഇപ്പോള്‍ എന്റെ അടുത്തേക്ക് വരുന്ന എല്ലാ മനോഹരമായ സാധ്യതകള്‍ക്കും ഞാന്‍ തയ്യാറാണ്,” ഷുര്‍ലെ കൂട്ടിച്ചേര്‍ത്തു. ജര്‍മ്മന്‍ വിംഗര്‍ 2014 ഫിഫ ലോകകപ്പ് ഉയര്‍ത്തിയതിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Schurrle retires at 29

ആറ് വര്‍ഷം മുൻപ് ബ്രസീലില്‍ നടന്ന ലോകകപ്പ് ജേതാക്കളായ ജര്‍മ്മന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നു ഷുര്‍ലെ. ഔദ്യോഗിക ജീവിതത്തില്‍ ജര്‍മ്മന്‍ ക്ലബ്ബുകളായ ബെയര്‍ ലെവര്‍കുസെന്‍, മെയിന്‍സ്, വുള്‍ഫ്സ്ബര്‍ഗ്, ബോറുസിയ ഡോര്‍ട്മണ്ട്, ഇംഗ്ലണ്ടിലെ ചെല്‍സി, ഫുള്‍ഹാം, റഷ്യന്‍ ടീം സ്പാര്‍ട്ടക് മോസ്കോ എന്നിവയ്ക്കായി ഷുര്‍ലെ കളിച്ചു. 420 ക്ലബ് മത്സരങ്ങളില്‍ നിന്ന് 110 ഗോളുകള്‍ നേടി. ജര്‍മ്മനിക്കായി 57 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here