ശശി തരൂർ തുടങ്ങി വച്ച പ്രതിഷേധവും ഇന്ത്യൻ സർക്കാരിന്റെ സമ്മർദവും ഒടുവിൽ ഭാഗികമായി ഫലം കണ്ടു. വാക്സീൻ നയത്തിൽ മാറ്റം വരുത്തിയ ബ്രിട്ടൻ അസ്ട്രാസെനിക്കയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് അംഗീകാരം നൽകി. കോവിഷീൽഡിനെ അംഗീകൃത വാക്സീനാക്കിയെങ്കിലും ഇത് എടുത്തശേഷം ഇന്ത്യയിൽ നിന്നെ ത്തുന്നവർക്കു നിർദേശിച്ചിരിക്കുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഇനിയും പിൻവലിച്ചിട്ടില്ല. ഇതുകൂടി പിൻവലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ത്യ നൽകുന്ന വാക്സീൻ സർട്ടിഫിക്കറ്റിലെ അപാകത പരിഹരിക്കാതെ ഇതു നൽകാനാവില്ലെന്നാണു ബ്രിട്ടന്റെ നിലപാട്. സർട്ടിഫിക്കറ്റിൽ ജനന തീയതിയില്ല എന്നതാണ് ബ്രിട്ടൻ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. പകരം വ്യക്തിയുടെ വയസ് മാത്രമേ സൂചിപ്പിക്കുന്നുള്ളു. എന്നാൽ വാക്സീൻ സർട്ടിഫിക്കറ്റിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ക്വാറന്റീൻ കാര്യത്തിൽകൂടി ബ്രിട്ടൻ ഇളവ് അനുവദിച്ചാലേ കോവിഡ് ഷീൽഡ് വാക്സീൻ എടുത്തുവരുന്നവർക്ക് സ്വന്തം ചെലവിൽ മുൻകൂട്ടി ബുക്ക് ചെയ്തുള്ള രണ്ട് ടെസ്റ്റുകളും പത്തുദിവസത്തെ ഏകാന്തവാസവും ഒഴിവാക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here